- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിതാവുമായി സാമ്പത്തിക തർക്കം; പതിനാറുകാരനെ തോക്ക് ചൂണ്ടി മർദ്ദിച്ചു
കോഴിക്കോട്: പിതാവുമായി സാമ്പത്തിക തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദ്ദനം. കൊടുവള്ളി ഒതയോട് സ്വദേശി മുഹമ്മദ് മൻഹലിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മേപ്പാല അലിയെന്നയാളും സംഘവുമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കുട്ടിയുടെ പിതാവുമായുള്ള തർക്കമാണ് മർദ്ദനത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കുടുംബം കൊടുവള്ളി പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.
Next Story