- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട് വാഹനാപകടം: ആംബുലൻസ് ട്രാൻസ്‌ഫോർമറിലിടിച്ച് കത്തി
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇന്നു പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. രോഗിയുമായി ആശുപത്രിയിലേക്ക് കുതിച്ച ആംബുലൻസ് ട്രാൻസ്‌ഫോർമറിലിടിച്ച് കത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. ശസ്ത്രക്രിയക്കായി കൊണ്ടുപോകുന്ന വഴിക്കായിരുന്നു അപകടം. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. മലബാർ മെഡിക്കൽ കോളേജിൽ നിന്നെത്തിയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയും അപകടത്തിന് കാരണമായി.
Next Story