- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രഷർ ഹണ്ട് മോഡലിൽ കഞ്ചാവ് വിൽപ്പന; കണ്ണൂരിൽ രണ്ടു പേർ പിടിയിൽ
കണ്ണൂർ: എം.ഡി.എം.എ വിൽപന നടത്തിയ രണ്ട് യുവാക്കൾ കണ്ണൂരിൽ പിടിയിൽ. പയ്യന്നൂർ സ്വദേശി മുഹമ്മദ് മഷൂദ്(24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ആസാദ്(27) എന്നിവരാണ് പിടിയിലായത്. 207 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും എക്‌സൈസ് കണ്ടെടുത്തു. ട്രഷർ ഹണ്ട് മോഡലിലായിരുന്നു കഞ്ചാവ് വിൽപ്പന. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും അധികൃതർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
എം.ഡി.എം.എ ഒളിപ്പിച്ച് വെച്ച് സ്ഥലത്തിന്റെ ഫോട്ടോ ഇടപാടുകാർക്ക് അയച്ചു കൊടുക്കുന്നതാണ് രീതി. തുടർന്ന്, മൊബൈൽ ഫോൺ എയർപ്ലേൻ മോദിലാക്കുന്നതോടെ ഇവരുടെ ലൊക്കേഷൻ അധികൃതർക്ക് ലഭ്യമാകില്ലെന്ന് കരുതിയാണ് പ്രതികൾ ഈ രീതിയിൽ വിൽപന നടത്തുന്നത്. ലഹരിമരുന്ന് ഇടപാടുകാർക്ക് ലഭ്യമായതിന് ശേഷമാണ് പ്രതികൾ പണം സ്വീകരിക്കുക.
Next Story