- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരനെ
കാസർഗോഡ്: തൃക്കരിപ്പൂരിൽ ഇ.കെ.നായനാർ പോളിടെക്നിക്കിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥി മരിച്ച നിലയിൽ കണ്ടെത്തി. ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ(19) ആണ് മരിച്ചത്. മറ്റൊരു വിദ്യാർഥിയുടെ ഹാൾ ടിക്കറ്റ് അഭിജിത്തിന്റെ കൈയിലായിരുന്നു. ഇത് വാങ്ങാൻ രാവിലെ എത്തിയപ്പോൾ വാതിൽ പൂട്ടികിടക്കുന്നതായി കണ്ടു. ഇതോടെ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്നതായി കണ്ടത്. പിന്നീട് വാതിൽ പൊളിച്ച് അകത്തെത്തിയെങ്കിലും അഭിജിത്ത് മരിച്ചിരുന്നു.
Next Story