- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരത്ത് കണ്ടെത്തിയ മൂർഖൻ പാമ്പിനെ പിടികൂടി

X
ഹരിപ്പാട്: താലൂക്ക് ആശുപത്രി പരിസരത്ത് മൂർഖൻ പാമ്പിനെ കണ്ടെത്തിയതിൽ ആശങ്ക. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഏകദേശം ഒന്നര അടിയോളം നീളം വരുന്ന മൂർഖൻ പാമ്പിന്റെ കുഞ്ഞിനെയാണ് കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പിന്റെ ആനിമൽ റെസ്‌ക്യൂ അംഗം ചാർലി വർഗീസിനെ വിവരമറിയിച്ചു. അദ്ദേഹം താലൂക്ക് ആശുപത്രിയിൽ എത്തി പാമ്പിനെ കൂട്ടിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരങ്ങൾ പല സ്ഥലങ്ങളും കാടുകയറി കിടക്കുന്നതിനാൽ വിഷപ്പാമ്പുകൾ നേരത്തെയും എത്തിയിരുന്നു. അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.
Next Story

