- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. അഞ്ചു കോടിയിലധികം രൂപ വിലവരുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണയാണ് ശാസ്ത്രീയമായി നശിപ്പിക്കേണ്ടത്.
ഹൈക്കോടതിയാണ് അരവണയുടെ വിൽപ്പന തടഞ്ഞത്. തുടർന്ന് ശബരിമല സന്നിധാനത്തെ ഗോഡൗണിലാണ് 6,65,127 ടിന്നുകളിലായി അരവണ സൂക്ഷിച്ചിരിക്കുന്നത്. ശബരിമലയിൽ തന്നെ നശിപ്പിച്ചാൽ ആനകളെ ആകർഷിക്കാൻ സാധ്യതയുള്ളതുകൊണ്ട് പമ്പയ്ക്ക് പുറത്തുകൊണ്ടുപോയി വേണം നശിപ്പിക്കാൻ.
അരവണ കാലാവധി കഴിഞ്ഞതായതിനാലും ഭക്ഷ്യയോഗ്യമല്ലാത്തതിനാലും ഒരു തരത്തിലും ആളുകളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണം. അരവണ ടിന്നുകളിൽ അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏൽപ്പിക്കാത്ത രീതിയിൽ നശിപ്പിക്കണമെന്നും ടെൻഡർ നോട്ടിസിൽ ദേവസ്വം ബോർഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം നടപടികൾ. 21-ാം തീയതി വൈകിട്ട് വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. കരാർ ലഭിച്ചാൽ 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണം.
അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അഥോറിറ്റി അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതിയിലാണ് വിൽപ്പന തടഞ്ഞത്.

