തിരുവനന്തപുരം: നെയ്യാറ്റിൻകരക്ക് സമീപം മാരായമുട്ടത്ത് എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പ്രതിയായ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത രക്തസ്രാവത്തെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് സംഭവം.