- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചത്തീസ്ഗഡിൽ കാറപകടം; മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു
തൃശൂർ: ചത്തീസ്ഗഡിലുണ്ടായ കാറപകടത്തിൽ തൃശൂർ വളർക്കാവ് സ്വദേശികളുടെ മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു. വളർക്കാവ് ഗാന്ധിഗ്രാം റോഡിൽ കുണ്ടുകുളം അലക്‌സിന്റെ മകൻ ഡേവിഡാണു മരിച്ചത്. കുഞ്ഞിന്റെ സംസ്‌കാരം ചത്തീസ്ഗഡിൽ നടത്തി. ബ്രദറൺ ചർച്ചിലെ സുവിശേഷ പ്രഘോഷകരായ അലക്‌സും ഭാര്യ എഫ്‌സിബയും രണ്ട് വർഷമായി ചത്തീസ്ഗഡിലാണു താമസം.
വ്യാഴാഴ്ച ഉച്ചയ്ക്ക് ബീജാപ്പൂരിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. പരുക്കേറ്റ അലക്‌സ് അപകടനില തരണം ചെയ്തിട്ടുണ്ട്. എഫ്‌സിബക്കും ഇവരുടെ കൂടെയുണ്ടായിരുന്ന മകൾ എലീജയ്ക്കും സാരമായ പരുക്കുണ്ട്.
Next Story