മലപ്പുറം: മക്കരപറമ്പിൽ ഫർണിച്ചർ കട കത്തിനശിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്തെ കടയിലാണു വൻ തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നു മണിക്കായിരുന്നു തീപിടിത്തമുണ്ടായത്.

രണ്ടുനില പൂർണമായും കത്തിനശിച്ചു. താഴത്തെ നിലയിലെ ഫർണിച്ചറുകൾ പൂർണമായും നശിച്ചിട്ടുണ്ട്. നാല് ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.