- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
തൃശൂർ: ദേശമംഗലം വരവട്ടിയൂരിൽ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. നേപ്പാൾ സ്വദേശികളായ വിക്രം (16), സിർഷ (13) എന്നിവരാണ് മരിച്ചത്. പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഇളയസഹോദരൻ സുരക്ഷിതനാണ്.
പശുഫാമിലെ തൊഴിലാളികളുടെ മക്കളായ മൂവരും പശുവിന് തീറ്റകൊടുക്കാൻ പോയപ്പോഴായിരുന്നു അപകടം. മണലെടുപ്പിനെ തുടർന്ന് ഭാരതപ്പുഴയിൽ ഉണ്ടായിട്ടുള്ള ആഴമുള്ള കുഴികൾ മുൻപും അപകടമുണ്ടായിട്ടുണ്ട്.
Next Story