- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിദ്ധാർഥന്റെ മരണം: കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
തിരുവനന്തപുരം : പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നൽകിയത്.
തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിലായിരുന്നു ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായത്. സെക്ഷനിൽ നിന്നും സസ്‌പെൻഡ് ചെയ്ത മൂന്ന് പേരിൽ ഒരാളായിരുന്നു ബിന്ദു. സാങ്കേതികമായി ഫയലുകളിൽ വകുപ്പുതല നടപടിയില്ലെന്ന് എഴുതിച്ചേർത്താണ് സ്ഥാനക്കയറ്റം നൽകിയത്.
Next Story