- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാട്ടിൽ കയറി ആനകളെ പ്രകോപിപ്പിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
തൃശ്ശൂർ: കാട്ടിൽ കയറി ആനകളെ പ്രകോപിപ്പിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. അതിരപ്പിള്ളി ആനക്കയത്തിനു സമീപം വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. റോഡിനോട് ചേർന്ന് നിലയുറപ്പിച്ചിരുന്ന ആനകളുടെ സമീപത്തേക്ക് ചെന്ന് ഭക്ഷണം എറിഞ്ഞായിരുന്നു പ്രകോപനം.
തമിഴ്‌നാട് റാണി പേട്ട് സ്വദേശി സ്വാഗത് അടക്കം ഏഴു പേരാണ് പ്രതികൾ. സമീപത്തേക്ക് ചെന്ന സ്വാഗതിനെ ആന ഓടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഘം സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
Next Story