- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈക്ക് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
മൂന്നാർ: ബൈക്ക് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കോഴിക്കോട് വളയം ചന്ദനാടിപൊയിൽ നാരായണന്റെ മകൻ സി.എച്ച്.സിജു (33) ആണ് മരിച്ചത്. മൂന്നാർ അമ്പലം റോഡിലെ തിരുമേനി കൾചറൽ സെന്റർ ജീവനക്കാരനാണ്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. മൂന്നാറിൽ നിന്ന് ചിന്നക്കനാലിലേക്കു പോകുന്നതിനിടയിൽ ദേശീയപാതയിൽ ദേവികുളം ലാർഡ് ബ്രൂക് ബംഗ്ലാവിനു സമീപത്താണു കുഴഞ്ഞുവീണത്. ദേശീയപാത വഴിയെത്തിയ യാത്രക്കാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ടാറ്റാ ഹൈറേഞ്ച് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Next Story