- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂർ വിമാനത്താവളത്തിൽ 42 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

X
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുപേരിൽനിന്നായി 42 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ഡി.ആർ.ഐ.യും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണിത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാർ എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചത്.
മുഹമ്മദ് റിയാസിൽനിന്ന് ഫുഡ് പ്രോസസറിലും തലയണയുടെ കവറിലുമായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 479 ഗ്രാം സ്വർണം പിടിച്ചു. മുഹമ്മദ് നിസാറിൽനിന്ന് കളിപ്പാട്ടങ്ങളുടെയും ചോക്ലേറ്റിന്റെയും ഹാർഡ്ബോർഡ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലുള്ള 97 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഡി.ആർ.ഐ. കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Next Story

