- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

X
തൃശ്ശൂർ: കോഴിക്കുന്നിൽ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കുന്ന് സ്വദേശി തൈക്കാട്ടിൽ ആന്റു(58)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകീട്ട് നാലോടെ മരിച്ചു. ഓട്ടോ മറിഞ്ഞപ്പോൾ തല റോഡിലിടിച്ച് പരിക്കേറ്റതാകാം മരണകാരണമെന്ന് കരുതുന്നു. ഭാര്യ: സാലി. മക്കൾ: ആൽബിൻ, അഞ്ജന. മരുമകൻ: റോണി. സംസ്‌കാരം പോസ്റ്റ്‌മോർട്ടത്തിനുശേഷം ഞായറാഴ്ച കൊട്ടേക്കാട് പള്ളി സെമിത്തേരിയിൽ .
Next Story

