- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാട്ടാക്കടയിൽ വൻതീപിടിത്തം
തിരുവനന്തപുരം: കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. രണ്ടു കോടി രൂപയുടെ നാശനഷ്ടമാണുണ്ടായതായാണ് കണക്കാക്കുന്നത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴ് അഗിനരക്ഷാസേന യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
കർപ്പൂരവും നെയ്യും അടക്കമുള്ള പൂജാസാധനങ്ങൾ കടയ്ക്കുള്ളിലുണ്ടായിരുന്നത് തീ ആളിപ്പടരാൻ കാരണമായി. കടയും ഗോഡൗണും പൂർണമായും കത്തിനശിച്ചു.തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് ഹോൾസെയിലായി പൂജാ സാധനങ്ങൾ കൊടുക്കുന്ന കടയാണിത്. വൈദ്യുതി പോസ്റ്റുകളിൽ നിന്നും തീപടർന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story