- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടുക്കിയിൽ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം
ഇടുക്കി: കാലാവസ്ഥാ വകുപ്പ് ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ വിനോദസഞ്ചാരികൾക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിർദേശങ്ങൾ നൽകി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
മഴമുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലകളിൽ മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങൾ ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും ജില്ലയിൽ എത്തിയിട്ടുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുകൾ കൃത്യമായി നൽകാൻ ടൂറിസം വകുപ്പിനും തദ്ദേശഭരണസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Next Story