- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹെൽമെറ്റ് ഉപയോഗിച്ച് മുഖത്തടിച്ചു; ഓട്ടോ തൊഴിലാളിയുടെ പല്ലുകൾ പൊഴിഞ്ഞു
കോഴിക്കോട്: ഹെൽമെറ്റ് ഉപയോഗിച്ച് മുഖത്തടിച്ചതിനെത്തുടർന്ന് ചരക്ക് ഓട്ടോ തൊഴിലാളിയുടെ പല്ലുകൾ പൊഴിഞ്ഞു. പുതിയങ്ങാടി കുടുംബിയിൽ വീട്ടിൽ സോമനാ (67)ണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പുതിയങ്ങാടി പാനൂർ വീട്ടിൽ പ്രദീഷൻ (44)ന്റെ പേരിൽ എലത്തൂർ പൊലീസ് കേസെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുതിയങ്ങാടിയിലെ പള്ളിക്ക് സമീപത്തെ റോഡിൽ ഞായറാഴ്ചയാണ് സംഭവം. സർവീസിനുശേഷം ഓട്ടോയിൽ വിശ്രമിക്കുകയായിരുന്ന സോമനെ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Next Story