- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂജെൻ മയക്കുമരുന്നായ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: കാസർഗോഡ് 23 ഗ്രാം മെത്താഫിറ്റമിനും 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കാസർഗോഡ് കാനത്തുങ്കര സ്വദേശി മുഹമ്മദ് ഹനീഫ് കെ ആണ് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹനീഫിനെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള സർക്കിൾ ഇൻസ്‌പെക്ടർ അമൽ രാജൻ ആണ് റെയ്ഡിന് നേതൃത്വം നൽകിയത്.
പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ജെയിംസ് എബ്രഹാം കുറിയോ, ജനാർദ്ദനൻ കെ എ, പ്രിവന്റീവ് ഓഫീസർമാരായ നൗഷാദ് കെ, പ്രസാദ് എം എം, സിവിൽ എക്‌സൈസ് ഓഫീസർമാരായ, നസറുദ്ദീൻ.എ.കെ, സോനു സെബാസ്റ്റ്യൻ, അരുൺ ആർ കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ഫസീല ടി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ക്രിസ്റ്റീൻ പി.എ, വിജയൻ പി എസ് എന്നിവർ പങ്കെടുത്തു.
കാസർകോട് നിന്നും വാറ്റുചാരായവുമായും ഒരാളെ എക്‌സൈസ് പിടികൂടിയിട്ടുണ്ട്. കാസർഗോഡ് ചേപ്പനടുക്കം സ്വദേശി മോഹനനാണ് 6 ലിറ്റർ ചാരായവുമായി എക്‌സൈസിന്റെ പിടിയിലായത്. ബന്തടുക്ക റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മോഹനൻ പിയുടെ നേതൃത്വത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഷെയ്ക്ക് അബ്ദുൾ ബഷീർ, സിഇഒ മാരായ പ്രദീഷ് . കെ, മഹേഷ്.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ശാന്തി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികകൂടിയത്.