ചങ്ങനാശേരി: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് കുടുംബനാഥൻ മരിച്ചു. ചങ്ങനാശേരി നാലുകോടി ചിറയിൽ തെങ്ങുംപള്ളിയിൽ ടി.ടി. ജോസഫാണ് (ജോയിച്ചൻ - 76) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പായിപ്പാട് പഞ്ചായത്തിലെ നാലുകോടി കാലായിപ്പടി ജംക്ഷനു സമീപമായിരുന്നു അപകടം.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ:തങ്കമ്മ ജോസഫ് (പുളിഞ്ചുമൂട്ടിൽ, വായിപ്പൂർ), മക്കൾ: സോണിയ, സോജി, സോമിയ. മരുമക്കൾ: മെജോ (കടംതോട് തൃക്കൊടിത്താനം), മഞ്ജു (കരിക്കണ്ടം, കുറുമ്പനാടം), ടോജി (അർത്തുശേരിയിൽ, കാവാലം).