- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസ് പ്രതികൾ ജൂൺ 3 ന് ഹാജരാകണം
തിരുവനന്തപുരം: മൈനർ പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ കുറ്റം ചുമത്തുന്നതിന് എല്ലാ പ്രതികളും ജൂൺ 3 ന് ഹാജരാകാൻ തലസ്ഥാന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. ചുംബന സമര സംഘാടകരായ രാഹുൽ പശുപാലനും രശ്മി. ആർ. നായരും കേസിൽ അഞ്ചും ആറും പ്രതികളാണ്.
അതേ സമയം തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത എട്ടാം പ്രതി പീരുമേട് അജീഷിന്റെയും പത്താം പ്രതി താമരശ്ശേരി സ്വദേശി അച്ചായൻ എന്ന ജോഷി ജോസഫിന്റെയും ജാമ്യ ബോണ്ട് കോടതി റദ്ദാക്കിയിരുന്നു.
Next Story