- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. നൂൽപ്പുഴ മാലക്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ വാസുവിനാണ് പരിക്കേറ്റത്. വനാതിർത്തിയോട് ചേർന്നുള്ള വഴിയിലൂടെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
വനത്തിൽ നിന്ന് കാട്ടാനകൾ വരുന്നത് തടയുന്നതിനായുള്ള വലിയ കിടങ്ങ് (ട്രഞ്ച്) മറികടന്നാണ് കാട്ടാനയെത്തിയത്. ട്രഞ്ച് കടന്നെത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ട് വാസുവിനെ അടിച്ചുവീഴ്‌ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വാസുവിനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story