- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവിനൊപ്പം സഞ്ചരിക്കവെ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ഭർത്താവിനൊപ്പം സഞ്ചരിക്കവെ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. വടകര മണിയൂർ സ്വദേശിനി കരുവഞ്ചേരി തോട്ടത്തിൽ താഴെകുനി സെറീന(43) ആണ് മരിച്ചത്. ഭർത്താവ് ബഷീർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിക്ക് സമീപം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ബഷീറും സെറീനയും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്നു.
യാത്രക്കിടയിൽ സ്‌കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ സെറീനയുടെ ദേഹത്തുകൂടി ഇതുവഴി വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുടപ്പിലാവിൽ മൊയ്തീന്റെ മകളാണ്. ഉമ്മ: കദീശ. മക്കൾ: മുബഷീർ(ഖത്തർ), മിർഷാദ്(റഹ്‌മാനിയകോളേജ് വിദ്യാർ ത്ഥി).സഹോദരങ്ങൾ: റിയാസ്, നഫീസ, സെമീറ. ഖബറടക്കം വെള്ളിയാഴ്ച കുന്നത്തുകര ജുമമസ്ജിദ് ഖബർസ്ഥാനിൽ.
Next Story