- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാൾ ഉൾക്കടലിനു പുറമേ അറബിക്കടലിലും ന്യൂനമർദം
തിരുവനന്തപുരം: വരുന്നത് അതിതീവ്രമഴ. ബംഗാൾ ഉൾക്കടലിനു പുറമേ അറബിക്കടലിലും ന്യൂനമർദം രൂപംകൊണ്ടതോടെ കേരളത്തിലും ലക്ഷദ്വീപിലും വരുംദിവസങ്ങളിലും തീവ്രമഴ പെയ്യും. തെക്കൻ കേരളത്തിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണു ന്യൂനമർദമായത്. ഇതോടെ കാലവർഷം നേരത്തേയെത്താനും സാധ്യത തെളിഞ്ഞു.
തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി വടക്കുഭാഗത്തേക്കു നീങ്ങുകയാണ്. ഇത് ഒഡീഷ തീരത്തോടുചേർന്ന് ബംഗാൾ ഭാഗത്തേക്കു നീങ്ങി നാളെ ചുഴലിക്കാറ്റാകുമെന്നാണു പ്രവചനം. പിന്നീടു ശക്തിയായ ചുഴലിക്കാറ്റായി ബംഗ്ലാദേശിലേക്കു നീങ്ങും. അറബിക്കിൽ മണൽ എന്നർഥം വരുന്ന 'റെമൽ' എന്നാണ് ചുഴലിക്കാറ്റിനു പേരിട്ടിരിക്കുന്നത്.
അതേസമയം ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ആലപ്പുഴ ജില്ലയിൽ- 105.3 മില്ലിമീറ്റർ. എറണാകുളം (97.4), കോട്ടയം (92.7) ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ സംസ്ഥാനത്താകെ 54.2 മില്ലിമീറ്റർ മഴ പെയ്തു. മാർച്ച് 1 മുതലുള്ള വേനൽമഴ സീസണിൽ സംസ്ഥാനത്ത് ഇന്നലെവരെ 326.4 മില്ലിമീറ്റർ മഴ പെയ്തു. ഇതോടെ കേരളത്തിൽ വേനൽമഴ 18% അധികം ലഭിച്ചു.