കരിപ്പൂർ: കനത്ത മഴയും മൂടൽമഞ്ഞുംമൂലം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നു വിമാനങ്ങൾ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചുവിട്ടു.

വ്യാഴാഴ്ച രാത്രി 11.10-ന്റെ മസ്‌കറ്റ്, രാത്രി 8.25-നുള്ള റിയാദ്, രാത്രി 10.05-ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.

രാവിലെ കരിപ്പൂരിലിറങ്ങേണ്ട മസ്‌കറ്റ് വിമാനം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മംഗളൂരുവിൽ ഇറക്കി. അബുദാബി, ദോഹ വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങളും കരിപ്പൂരിൽ തിരിച്ചെത്തി തുടർസർവീസ് നടത്തി.

ബുധനാഴ്ച രാത്രി 11.10-ന്റെ ദുബായ് വിമാനം വൈകിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.