വളാഞ്ചേരി: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുപോകുകയായിരുന്ന 73 ലക്ഷം രൂപയുമായി തൃശ്ശൂർ ചേലക്കര സ്വദേശി രഞ്ജിത്തിനെ (32) വളാഞ്ചേരി പൊലീസ് പിടികൂടി.

വളാഞ്ചേരി-പട്ടാമ്പി റോഡിൽ കാർത്തിക തിയേറ്ററിനടുത്ത് പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് രഞ്ജിത്ത് ഓടിച്ചുവന്ന കാറിൽ പണം കണ്ടെത്തിയത്. പ്രത്യേകമായി നിർമ്മിച്ച അറയിലായിരുന്നു പണം. എസ്.എച്ച്.ഒ. സുനിൽദാസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. എസ്‌ഐ. ബിനുലാൽ, എഎസ്ഐ. ബിജു, എസ്.സി.പി.ഒ. ദീപക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.