- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാർ അബ്കാരികളുടെ കൈയിൽ കിടന്ന് കളിക്കുന്നു; തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: സർക്കാർ അബ്കാരികളുടെ കൈയിൽ കിടന്ന് കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖ ഇതിന് തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇടത് സർക്കാർ വന്ന ശേഷം നിരവധി ബാറുകളാണ് വന്നത്. അത്തരമൊരു സർക്കാരിനെക്കുറിച്ചാണ് ആരോപണം ഉയരുന്നത്. നയത്തിനകത്ത് സർക്കാർ വെള്ളം ചേർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
Next Story