തിരുവനന്തപുരം: പൊഴിയൂരിലുണ്ടായ കടലാക്രമണത്തിൽ മൂന്ന് വീടുകൾ തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. റോഡ് തകർന്നതോടെ പ്രദേശത്തെ ഏഴ് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. തിരുവനന്തപുരത്തെ തീരത്തെല്ലാം സമാന അവസ്ഥയാണുള്ളത്. നിരവധി വീടുകളിൽ വെള്ളം കയറി. തീരത്ത് കടലാക്രമണം അതിരൂക്ഷമാണ്.

അതേസമയം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ 37 വീടുകൾ തകർന്നതായാണ് പ്രാഥമിക കണക്ക്. 302 വീടുകൾ ഭാഗികഗായി തകർന്നു. സംസ്ഥാനത്തൊട്ടാകെ ഇതുവരെ എട്ടു ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.