- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെരിയാറിലെ വില്ലൻ രാസമാലിന്യമല്ലെന്നും റിപ്പോർട്ട്
കൊച്ചി: പെരിയറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയർ സജീഷ് ജോയിയെ സ്ഥലം മാറ്റി. മലിനീകരണ നിയന്ത്രണ ബോർഡ് റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്റൽ എഞ്ചിനീയർ എം.എ ഷിജുവിനാണ് പകരം നിയമിച്ചു. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റം. രൂക്ഷമായ വിമർശനമമാണ് പ്രദേശവാസികൾ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.
പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ലെന്നും വെള്ളത്തിലെ ഓക്‌സിജൻ കുറഞ്ഞതാണെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തുന്നുണ്ട്. നദയിൽ രാസമാലിന്യമില്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് അവർ. ഇതിലൂടെ വ്യവസായ സ്ഥാപനങ്ങളെ കുറ്റ വിമുക്തരാക്കുകയാണ് ലക്ഷ്യമെന്ന ആരോപണവും ശക്തമാണ്.
Next Story