- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചികിത്സപ്പിഴവ്: മകൻ മരിച്ച് 26 വർഷത്തിന് ശേഷം 16 ലക്ഷം നഷ്ടപരിഹാരം
മുംബൈ: താരാപുർ അറ്റോമിക് പവർ സ്റ്റേഷൻ ആശുപത്രിയിൽ മലയാളി ദമ്പതികളുടെ മകൻ ചികിത്സപ്പിഴവു മൂലം മരിച്ച കേസിൽ 26 വർഷത്തെ കാത്തിരിപ്പിനു ശേഷം 16 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. ഹരിദാസ് പിള്ള- ചന്ദ്രിക ദമ്പതിമാരുടെ മകൻ ഹരീഷ് മരിച്ച കേസിലാണ് ലക്ഷങ്ങളുടെ നഷ്ടപരിഹാരം വിധിച്ചത്. മെഡിക്കൽ സൂപ്രണ്ട് അടക്കമുള്ള ആശുപത്രി ജീവനക്കാർ പിഴവിന് ഉത്തരവാദികളാണെന്നു വിലയിരുത്തിയ ദേശീയ ഉപഭോക്തൃ കമ്മിഷൻ 1998 മുതൽ 9% പലിശയോടെ പണം നൽകണമെന്നും ഉത്തരവിട്ടു.
ഹരീഷിനെ 1998 ഓഗസ്റ്റ് 12ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കുറയാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഡ്യൂട്ടി ഡോക്ടർ അനുവദിച്ചില്ല. ആരോഗ്യനില വഷളായ ശേഷമാണ് മാറ്റിയത്. എന്നാൽ, രക്ഷിക്കാനായില്ല. ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ രക്ഷിതാക്കൾ വിവിധ കമ്മിഷനുകളെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു.