- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈക്കപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരം
പാലാ: ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. വൈക്കം ചാലപ്പറമ്പ് മരങ്ങാട്ടുപടി വളവിലുണ്ടായ അപകടത്തിൽ മരിച്ച ചാലപ്പറമ്പ് ഞരവേലിൽ അനൂപ് അജികുമാറിന്റെ (18) കുടുംബത്തിനാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എംഎസിടി കോടതി ജഡ്ജി കെ.അനിൽകുമാർ വിധിച്ചത്.
2019 സെപ്റ്റംബർ 29നായിരുന്നു അനൂപിന്റെ ജീവനെടുത്ത അപകടം. ബൈക്കിന്റെ പിന്നിലിരുന്ന് അനൂപ് യാത്ര ചെയ്യുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ടു മരങ്ങാട്ടുപടി വളവിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ ഇൻഷുറൻസ് കമ്പനി പലിശയും കോടതിച്ചെലവും അടക്കം നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം അനൂപിന്റെ അവകാശികൾക്കു നൽകണം. ഹർജിക്കാർക്കു വേണ്ടി ജിമ്മി ജോർജ് ചെമ്പനാനിക്കൽ, കെ.എസ്.സന്തോഷ്‌കുമാർ മങ്ങാട്ട്, ജയശേഖർ നായർ താഴത്തുരുത്തിൽ എന്നിവർ ഹാജരായി.
Next Story