- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാറിലെത്തിയത് 7000 സഞ്ചാരികൾ
തിരുവനന്തപുരം: വേനലവധിക്കാലത്ത് കെ.എസ്.ആർ.ടി.സി. 'ബജറ്റ് ടൂറിസം' വഴി ഏറ്റവുംകൂടുതൽ സഞ്ചാരികളെത്തിയത് മൂന്നാറിലേക്ക്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നും ഇരുനൂറോളം സർവീസുകളിലൂടെ ഏഴായിരത്തോളം സഞ്ചാരികളാണ് ഏപ്രിൽ, മെയ് മാസങ്ങളിൽ മൂന്നാറിലെത്തിയത്.
കോതമംഗലം ഡിപ്പോയാണ് കൂടുതൽ സർവീസുകൾ നടത്തിയത്. അവധിക്കാലത്ത് മാത്രം 47 സർവീസുകൾ. ദീർഘദൂരസർവീസുകൾക്ക് താമസസൗകര്യമുൾപ്പെടെയാണ് മൂന്നാർ പാക്കേജുകൾ.
കെ.എസ്.ആർ.ടി.സി. തന്നെ ഹിറ്റാക്കിയ ഗവിയും കൊച്ചി സാഗർറാണിയും പ്രിയപ്പെട്ട സഞ്ചാരകേന്ദ്രങ്ങളായി മൂന്നാറിന് തൊട്ടുപിന്നാലെയുണ്ട്. ചെലവുകുറഞ്ഞ് സുരക്ഷിതമായി കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടുമടങ്ങാമെന്നതാണ് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തെ ജനകീയമാക്കിയത്.
2021-ൽ തുടങ്ങിയ ബജറ്റ് ടൂറിസത്തിലൂടെ ഇതുവരെ പതിനായിരത്തിലധികം സർവീസുകളാണ് നടത്തിയത്. ആറ് ലക്ഷത്തോളം സഞ്ചാരികളാണ് ഈ സേവനം ഉപയോഗപ്പെടുത്തിയത്. എറണാകുളത്ത് സിറ്റി റൈഡർ ഓടിക്കുന്നത് പരിശോധിക്കുകയാണെന്നും അധികൃതർ പറഞ്ഞു.