- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 14.3 അടി കൂടുതൽ
ചെറുതോണി: വേനൽമഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് മുൻവർഷത്തെക്കാൾ 14.3 അടി കൂടി. 2333.38 അടിയാണ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 32.6 ശതമാനമാണിത്. കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പ് 2319.08 അടിയായിരുന്നു. ജലനിരപ്പ് കൂടിയതോടെ മൂലമറ്റം ഭൂഗർഭ വൈദ്യുതനിലയത്തിൽ വൈദ്യുതോത്പാദനം വർധിപ്പിച്ചു. 8.522 ദശലക്ഷം ഘനമീറ്റർ ജലമുപയോഗിച്ച് 12,415 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
Next Story