- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹജ്ജ്; കണ്ണൂരിൽ നിന്നും സ്ത്രീകൾക്കായുള്ള പ്രത്യേക വിമാനം മൂന്നിന്
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജ് തീർത്ഥാടകർക്കുള്ള വിമാനങ്ങൾ ജൂൺ ഒന്നുമുതൽ 10 വരെ സർവീസ് നടത്തും. ഒന്നിന് പുലർച്ചെ 5.55-ന് ആദ്യവിമാനം ജിദ്ദയിലേക്ക് പുറപ്പെടും. സൗദി എയർലൈൻസിന്റെ 361 പേർക്ക് യാത്രചെയ്യാവുന്ന വിമാനങ്ങളാണ് ഹജ്ജ് സർവീസ് നടത്തുക. ഹജ്ജ് ക്യാമ്പ് വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സിൽ 31-ന് വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും.
തീർത്ഥാടകരായ സ്ത്രീകൾക്കുള്ള പ്രത്യേക വിമാനം മൂന്നിന് ഉച്ചയ്ക്ക് 1.10-ന് പുറപ്പെടും. മൂന്നിന് രണ്ട് സർവീസുകളുണ്ട്. തിരികെ കണ്ണൂരിലേക്കുള്ള സർവീസുകൾ ജൂലായ് 10 മുതൽ 19 വരെയാണ്. മദീനയിൽനിന്നാണ് കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെടുക. ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 3261 പേരാണ് കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്.
Next Story