കണ്ണൂർ : കണ്ണുരിൽ ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹൈസ്‌കൂൾ ജീവനക്കാരൻ പോക്‌സോ കേസിൽ പിടിയിൽ.

പയ്യന്നൂർ ഗവ. ഗേൾസ് ഹൈസ്‌ക്കൂളിലെ ക്ലാർക്ക് പിലാത്തറ സ്വദേശി കെ.ജുനൈദിനെ (34)യാണ് പഴയങ്ങാടി സ്റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ എം ആനന്ദകൃഷ്ണൻ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബസ് യാത്രക്കിടെ രണ്ടു ദിവസം മുമ്പ് പ്രതി ലൈംഗിതമായി പീഡിപ്പിച്ചത്.കുട്ടി വീട്ടിലെത്തി വിവരം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.