തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം അവസാനിച്ചപ്പോൾ 4,65,960 അപേക്ഷകർ. മലപ്പുറം ജില്ലയിൽ നിന്നുമാണ് കൂടുതൽ അപേക്ഷ. 82,434 അപേക്ഷകളാണ് മലപ്പുറം ജില്ലയിൽ നിന്ന് ലഭിച്ചത്. പ്രതിസന്ധി രൂക്ഷമാകുമെന്ന സൂചനയാണ് ഈ കണക്ക് നൽകുന്ന്. ഇനിയും സീറ്റുകൾ ഉയർത്തേണ്ടി വരും.

48,140 പേർ അപേക്ഷിച്ച കോഴിക്കോട് ജില്ലയിലാണ് തൊട്ടുപിന്നിൽ. 29ന് ട്രയൽ അലോട്ട്മെന്റും ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്റും നടത്തും. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചശേഷം അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താൻ അവസരമുണ്ടാകും. വെബ്സൈറ്റ് https : //hscap.kerala.gov.in