കോഴിക്കോട്: ഉള്ള്യേരി കണയങ്കോട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉള്ള്യേരി മുണ്ടോത്ത് പറാട്ടാംപറമ്പത്ത് പ്രബീഷിന്റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്.

കണയങ്കോട് പാലത്തിന് സമീപം ഇന്നു രാവിലെ 6.30നാണ് അപകടം. തടിലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.