കൊച്ചി: ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും മുങ്ങിമരിച്ചു. മേഘ (27), ജ്വാലാ ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. പറവൂരിലെ പുത്തൻവേലിക്കര കോഴിത്തുരുത്ത് മണൽബണ്ടിനു സമീപമാണു അപകടം. അഞ്ചുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്നു പേരാണ് അപകടത്തിൽപെട്ടത്.