- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ അന്വേഷണം; ഡിഎൻഎ പരിശോധന നടത്തും
കോട്ടയം: തലപ്പലം അറിഞ്ഞൂറ്റിമംഗലത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ അന്വേഷണം. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു കാൽപാദത്തിൽ മാത്രമാണ് മാംസം അവശേഷിച്ചിരുന്നത്. സമീപത്തുനിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിരുന്നു.
കണ്ടെത്തിയ മൃതദേഹാവശിഷ്ടം കാണാതായ പ്രദേശവാസിയായ വയോധികന്റെതെന്നാണ് സംശയം. ഇതുറപ്പിക്കാൻ ഡി.എൻ.എ പരിശോധന നടത്തും. പൊലീസും ഫൊറൻസിക്, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Next Story