- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനത്തിൽ വിറക് ശേഖരിക്കാൻ പോയ യുവാവിനെ കരടി ആക്രമിച്ചു
സുൽത്താൻ ബത്തേരി: വിറക് ശേഖരിക്കാൻ വനത്തിൽ പോയ യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. നൂൽപ്പുഴ നായ്ക്കട്ടി മറുകര കോളനിയിലെ കൃഷ്ണനാണ് (45) പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വിറക് ശേഖരിക്കാനായി കോളനിക്കാർ കാട്ടിൽ കയറിയപ്പോഴാണ് കരടി കൃഷ്ണനെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ ബഹളമുണ്ടാക്കിയപ്പോഴാണ് കരടി പിന്തിരിഞ്ഞത്. കൈയ്ക്ക് സാരമായി പരിക്കേറ്റ കൃഷ്ണനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Next Story