- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിതറയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കടയ്ക്കൽ: ചിതറയിൽ ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേഴുംമൂട് റോഡുവിളവീട്ടിൽ ധർമരാജൻ (സിന്ധുക്കുട്ടൻ -53), ഭാര്യ വിദ്യ (മായ-43) എന്നിവരെയാണ് വീടിനുസമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടത്.
സാമ്പത്തികബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്തതായാണ് പൊലീസ് പറയുന്നത്. കുറച്ചുനാളായി സാമ്പത്തികമായി കുടുംബം ബുദ്ധിമുട്ടിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. അയൽവാസികളുമായുള്ള സാമ്പത്തിക വിഷയത്തിൽ ചിതറ പൊലീസിൽ പരാതിയുമുണ്ടായിരുന്നു.
പേഴുംമൂട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ധർമരാജൻ. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നെടുമങ്ങാട് ശ്മശാനത്തിൽ. മക്കൾ: സോനു (ദുബായ്), സോന.