കണ്ണൂർ: കണ്ണൂർ മൊറാഴയിൽ വീട്ടിൽ നിന്നും പത്ത് പവൻ സ്വർണവും 15000 രൂപയും കവർന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്. ടെറസിലെ ഗ്രിൽസ് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീട്ടുകാർ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.