- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ച നിലയിൽ
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൽകടവ് പാറേക്കാട്ടിൽ ജാക്‌സന്റെ മകൻ ഷോൺ സി. ജാക്‌സൺ (12) ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ജാക്‌സൺ.
കഴിഞ്ഞ ദിവസം രാവിലെ മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് എൽത്തുരുത്ത് വീരഭദ്ര ക്ഷേത്രത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story