- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട
കണ്ണൂർ: കണ്ണൂരിൽ വീണ്ടും വന്മയക്കുമരുന്ന് വേട്ട. ആഡംബരകാറിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ. താണ മാണിക്കകാവിനു സമീപത്തെ മുഹമ്മദ് അനീസ് അലി(36), പാപ്പിനിശേരി അരോളിയിലെ ടി.പി.റാഹിൽ (20) എന്നിവരെയാണ് വളപട്ടണം പൊലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവും പിടികൂടിയത്.
ഇവരുടെ കൈയിൽ നിന്നും 10ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ പൊലീസ് രാത്രികാല പരിശോധനക്കിടെ പാപ്പിനിശേരി അരയാല റോഡ് കപ്പാലത്തിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഒയിൽ പിടികൂടിയത്.
കാറിലെ മുൻവശത്തെ ഡാഷ്ബോർഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്ഐ ജെ.ഡി.മാത്യൂസ്, സിപിഒമാരായ പ്രജീഷ്, വിൻഡോ ജോർജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബംഗ്ളൂരിൽ നിന്നും സിന്തറ്റിക്ക് മയക്കുമരുന്ന് കൊണ്ടുവന്ന് കണ്ണൂർ ജില്ലയിലെ പ്രധാനഭാഗങ്ങളിൽ വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവർ. ഇവരെ നേരത്തെ പൊലിസ് നിരീക്ഷണത്തിലായിരുന്നു.