- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ എംഡിഎംഎയുമായി ലോഡ്ജിൽ നിന്നും യുവാവ് അറസ്റ്റിൽ
കണ്ണൂർ: വിൽപനയ്ക്കായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പെരളശേരി പഞ്ചായത്തിലെ മാവിലായി മുണ്ടല്ലൂരിലെ സി.കെ. സൽനിത്തിനെ(31)യാണ് നഗരത്തിലെ ലോഡ്ജിൽ നിന്നും കണ്ണൂർ ടൗൺ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്.
യുവാവിന്റെ പാന്റ്സിലെ പേഴ്സിൽ മൂന്ന് കവറുകളിലായി സൂക്ഷിച്ച നിലയിൽ 3.88 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നഗരത്തിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ചെറുകവറുകളിലാക്കി ലഹരി മരുന്ന് വിൽപനക്കെത്തിച്ചതാണെന്നാണ് പൊലിസ് പറഞ്ഞു. ടൗൺ എസ്ഐ സവ്യസാചി, സീനിയർ സിപിഒമാരായ സുധീഷ്, അജിത്ത്, സിപിഒമാരായ വിജി, മഹേഷ്, സനോജ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.
Next Story