- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവനക്കാരൻ തിരക്കിൽ; കട ആക്രമിച്ച് യുവാക്കൾ
തൃശൂർ: മൊബൈൽ കടയിൽ ചാർജ് ചെയ്യാൻ ഏൽപിച്ച ഫോൺ തിരികെ വാങ്ങാൻ എത്തിയപ്പോൾ അൽപ്പ നേരം കാത്തിരിക്കാൻ പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട് യുവാക്കൾ. ഇവർ കടയുടെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും ജീവനക്കാരനെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരെത്തിയാണ് ജീവനക്കാരനെ രക്ഷിച്ചത്. പൊലീസ് എത്തും മുൻപേ ഓടിരക്ഷപ്പെട്ട യുവാക്കൾക്കായി തിരച്ചിൽ ആരംഭിച്ചു.
ശക്തൻ ബസ് സ്റ്റാൻഡിലെ ന്യൂ മൊബൈൽ വേൾഡ് എന്ന കടയിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഫോൺ ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കടയിൽ എത്തിയ രണ്ട് യുവാക്കൾ ആണ് അതിക്രമം നടത്തിയത്. ജീവനക്കാരിൽ ഒരാൾ മാത്രമാണ് ഈ സമയം ഷോപ്പിൽ ഉണ്ടായിരുന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യണമെന്ന ആവശ്യവുമായാണ് ആദ്യം യുവാക്കൾ കടയിൽ എത്തിയത്. ജീവനക്കാരൻ ഇവരുടെ ഫോൺ ചാർജ് ചെയ്യാൻ വച്ചു.
15 മിനിറ്റ് കഴിഞ്ഞ് ഫോൺ മടക്കിവാങ്ങാൻ ഇവർ എത്തിയപ്പോൾ ജീവനക്കാരൻ തിരക്കിലായിരുന്നു. മറ്റൊരു ഫോണിന്റെ ഡിസ്‌പ്ലേ ഗ്ലാസ് ഒട്ടിച്ചുകൊണ്ടിരുന്ന ഇയാൾ അൽപസമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചത്. അസഭ്യവർഷം നടത്തിയ യുവാക്കൾ കൗണ്ടറിന്റെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും കൗണ്ടറിനുള്ളിൽ കടന്ന് ജീവനക്കാരനെ കുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണു പൊലീസിൽ വിവരമറിയിച്ചതെന്ന് ഷോപ്പ് ഉടമ അനുരാഗ് അറിയിച്ചു. ഇവർ മദ്യലഹരിയിലായിരുന്നെന്നു സംശയിക്കുന്നതായി ഓടിക്കൂടിയവർ പറഞ്ഞു. ആറായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.