- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശൂരിൽ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു
പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകര കരുവാംകുളത്ത് വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു. കരുവാംകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം സ്ഫോടകവസ്തു എറിഞ്ഞത്. ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു വീടിനു മുൻവശത്തുവീണ് പൊട്ടിത്തെറിച്ചു. ബിജു വിദേശത്താണ്.
വീട്ടിൽ ബിജുവിന്റെ അമ്മയും ഭാര്യയും വിദ്യാർത്ഥികളായ നാല് പെൺമക്കളുമാണുള്ളത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കാര്യമായ നാശനഷ്ടങ്ങളില്ല.
Next Story