മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 21.5 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. കഴിഞ്ഞദിവസം ദമാമിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശിയിൽനിന്ന് 297 ഗ്രാം സ്വർണമാണ് പിടിച്ചത്. മിശ്രിതരൂപത്തിൽ രണ്ട് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചതായിരുന്നു.