- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലായിൽ ഓരോ മണിക്കൂറിലും ഓരോ അടി വെള്ളമുയരുന്ന സ്ഥിതി
പാലാ: അതിശക്തമായ മഴയിൽ കിഴക്കൻ വെള്ളം എത്തിയതോടെ പാലായിൽ മീനച്ചിലാറ്റിൽ ഓരോ മണിക്കൂറിലും ഓരോ അടി വെള്ളമുയരുന്ന സ്ഥിതി. ഇന്നലെ വൈകിട്ടോടെ മൂന്നാനി, പാലാ കൊട്ടാരമറ്റം ഭാഗങ്ങളിൽ വെള്ളം കയറി. രാത്രിയും വെള്ളം ഉയരുന്ന സ്ഥിതിയാണ്. കിഴക്കൻ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയെന്ന് അറിയുമ്പോഴേക്കും പനയ്ക്കപ്പാലത്ത് വെള്ളമുയർന്നു. പടിഞ്ഞാറൻ മേഖലയിലും വെള്ളമുയരുമെന്ന ആശങ്ക.
കുറുവിലങ്ങാട് പ്രളയ സമാനമായാണ് മഴ പെയ്തിറങ്ങിയത്. മേഘ വിസ്‌ഫോടനം പോലെ പെരുമഴ പെയ്തപ്പോൾ 12 മണിക്കൂറിൽ പെയ്തിറങ്ങിയത് 112 മില്ലിമീറ്റർ മഴ. കുറവിലങ്ങാട് മേഖലയിൽ അപ്രതീക്ഷിത വെള്ളപ്പൊക്കമാണ് ഇത് സൃഷ്ടിച്ചത്. മേഖലയിൽ വൻ കൃഷിനാശവും ഉണ്ടായി. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. റോഡുകൾ ഇടിഞ്ഞു താഴ്ന്നു. തടയണകൾ ഭാഗികമായി തകർന്നു. കാര്യമായ ജലനിരപ്പ് ഇല്ലാതിരുന്ന തോടുകളും കനാലുകളും നിറഞ്ഞു കവിഞ്ഞു. എംസി റോഡ് ഉൾപ്പെടെ പാതകളിൽ നിന്നു നൂറുകണക്കിനു വ്യാപാര സ്ഥാപനങ്ങളിലേക്കു വെള്ളം ഇരച്ചു കയറി. നഷ്ടത്തിന്റെ തോത് കണക്കാക്കിയിട്ടില്ല.കാളികാവ് ശ്രീപോർക്കലീ ക്ഷേത്ര പരിസരം വെള്ളത്തിൽ.കാളികാവ് ശ്രീപോർക്കലീ ക്ഷേത്ര പരിസരം വെള്ളത്തിൽ.