- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഞ്ചിക്കോട് സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം
പാലക്കാട്: പരിസ്ഥിതിലോല പ്രദേശങ്ങളുടെ സർവേയുമായി ബന്ധപ്പെട്ട് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കാട്ടാനക്കൂട്ടം വിരട്ടിയോടിച്ചു. കഞ്ചിക്കോട് പയറ്റുകാട് മേഖലയിലാണ് സംഭവം. പിടി 5, പിടി 14 എന്നീ ആനകളാണ് ഉദ്യോഗസ്ഥരെ വിരട്ടിയത്. ആന മുന്നിലെത്തിയതോടെ ഉദ്യോഗസ്ഥർ തിരിഞ്ഞ് ഓടുകയായിരുന്നു.
പുതുശേരി പഞ്ചായത്തിലെ ചാവടിപ്പാറ മുതൽ അയ്യപ്പന്മല വരെയുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയാണ്. ഇതിൽ പയറ്റുകാട്, പൊട്ടാമുട്ടി, അയ്യപ്പന്മല തുടങ്ങിയ പ്രദേശങ്ങളിൽ സർവേ പൂർത്തിയായിട്ടില്ല.
ഇതിനായാണ് അധികൃതർ ഈ മേഖലയിലെത്തിയത്. എന്നാൽ മൂന്ന് ദിവസം പരിശ്രമിച്ചിട്ടും ആനകൾ മേഖല വിട്ടുപോയില്ല. ഇതോടെ സർവേ നടപടികൾ ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ തിരികെപോയി.
Next Story